Mon, 17 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Samuel

Kollam

ഒ​ന്ന​ര​യേ​ക്ക​ര്‍ ഭൂ​മി​യി​ല്‍ ഒ​രു സെ​ന്‍റ് പോ​ലും വി​ടാ​തെ കൃ​ഷി ഒ​രു​ക്കി ശാ​മു​വേ​ല്‍

അ​ഞ്ച​ല്‍ : ശാ​മു​വേ​ലി​ന് കൃ​ഷി എ​ന്നാ​ല്‍ വി​കാ​ര​മാ​ണ്. ഇ​ട്ടി​വ പ​ഞ്ചാ​യ​ത്തി​ലെ മ​ഞ്ഞ​പ്പാ​റ മ​ല​പ്പേ​രൂ​രി​ലു​ള്ള വീ​ടി​നോ​ട് ചേ​ര്‍​ന്ന് ഒ​ന്ന​ര​യേ​ക്ക​റോ​ളം വ​രു​ന്ന ഭൂ​മി​യി​ല്‍ ഒ​രു സെ​ന്‍റ് പോ​ലും പാ​ഴാ​ക്കാ​തെ​യാ​ണ് ശാ​മു​വേ​ല്‍ പ​ണ​യി​ല്‍ എ​ന്ന വ​യോ​ധി​ക​ന്‍ സ​മ്മി​ശ്ര​ കൃ​ഷി ചെ​യ്തി​രി​ക്കു​ന്ന​ത്.

കൃ​ഷിയെന്ന് പ​റ​ഞ്ഞാ​ല്‍ പേ​രി​നു വേ​ണ്ടി ഒ​ന്നോ ര​ണ്ടോ ഇ​ന​മ​ല്ല. വ്യ​ത്യ​സ്ത​വും വേ​റി​ട്ട​തു​മാ​യി നി​ര​വ​ധി കാ​ര്‍​ഷി​ക വി​ള​ക​ളാ​ണ് കൃ​ഷി​യി​റ​ക്കി​യി​ട്ടു​ള്ള​ത്. വാ​ഴ, കു​രു​മു​ള​ക്, മ​ര​ച്ചീ​നി, മ​ഞ്ഞ​ള്‍, ക​സ്തൂ​രി മ​ഞ്ഞ​ള്‍, മൈ​സൂ​ര്‍ മ​ഞ്ഞ​ള്‍, ചോ​ളം, ഇ​ഞ്ചി, ചേ​ന ചേ​മ്പ്, കാ​ച്ചി​ല്‍, മ​ധു​ര​കി​ഴ​ങ്ങ്, കൂ​വ തു​ട​ങ്ങി ക​ര്‍​ഷി​ക വി​ള​ക​ളും റം​ബു​ട്ടാ​ന്‍, സ​പ്പോ​ട്ട, അ​വ​ക്കാ​ടൊ, സീ​ത​പ്പ​ഴം, അ​ബി​യു തു​ട​ങ്ങി​യ ഫ​ല​വൃ​ക്ഷ​ങ്ങ​ളും ശാ​മു​വേ​ലി​ന്‍റെ തോ​ട്ട​ത്തി​ലു​ണ്ട്. ചോ​ളം വി​വി​ധ ത​ര​ത്തി​ലു​ള്ള​വ​യു​ണ്ട്.

മ​ണി​ച്ചോളം, പോ​പ്‌​കോ​ൺ‍, മ​ഞ്ഞച്ചോ​ളം, മാ​ര്‍​ബി​ള്‍ ചോ​ളം തു​ട​ങ്ങി​യ​വ​യാ​ണ് പ്ര​ധാ​ന​മാ​യും കൃ​ഷി ചെ​യ്യു​ന്ന​ത്. ഇ​തി​ല്‍ മ​ണിച്ചോ​ള​ത്തി​ന്‍റെ വി​ള​വെ​ടു​പ്പ് ന​ട​ന്നു​വ​രി​ക​യാ​ണ്.

പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ, കാ​ട്ടു​പ​ന്നി ഉ​ള്‍​പ്പെടെ​യു​ള്ള വ​ന്യ​ജീ​വി​ക​ളു​ടെ ആ​ക്ര​മ​ണം തു​ട​ങ്ങി പ്ര​തി​സ​ന്ധി​ളെ ത​ര​ണം ചെ​യ്താ​ണ് ക​ര്‍​ഷി​ക രം​ഗ​ത്ത് ശാ​മു​വേ​ല്‍ മു​ന്നേ​റു​ന്ന​ത്.

പൂ​ര്‍​ണ​മാ​യും ജൈ​വ കൃ​ഷി രീ​തി അ​വ​ലം​ബി​ച്ചാ​ണ് കൃ​ഷി​യി​റ​ക്കു​ന്ന​ത്. വ​ളം നി​ര്‍​മാ​ണ​ത്തി​നു​ള്ള പ്ര​ത്യേ​ക സ​ജീ​ക​ര​ണ​ങ്ങ​ളും ക​മ്പോ​സ്റ്റ് നി​ര്‍​മാ​ണ​വു​മു​ണ്ട്. ഒ​ന്ന​ര​യേ​ക്ക​ര്‍ റ​ബ​ര്‍ തോ​ട്ടം വെ​ട്ടി തെ​ളി​ച്ചാ​ണ് ജൈ​വ കൃ​ഷി​യി​ലേ​ക്ക് തി​രി​ഞ്ഞ​ത്. വി​ള​യി​ച്ചെ​ടു​ക്കു​ന്ന ചോ​ള​വും ക​സ്തൂ​രി മ​ഞ്ഞ​ളും കൂ​വ​പ്പൊ​ടി​യു​മെ​ല്ലാം ഫാം ​ഫോ​ക്ക് എ​ന്ന ബ്രാ​ന്‍​ഡി​ലാ​ണ് വി​പ​ണി​യി​ലി​റ​ക്കു​ന്ന​ത്. 50 സെ​ന്‍റ് വ​സ്തു​വി​ല്‍ വി​ള​യി​ച്ചെ​ടു​ക്കു​ന്ന കൂ​വ​യി​ല്‍ നി​ന്ന് ഓ​രോ സീ​സ​ണി​ലും 300 കി​ലോ​യോ​ളം കൂ​വ​പ്പൊ​ടി ല​ഭി​ക്കു​ന്നു. വാ​ഴ​ക്കു​ല​യി​ല്‍ നി​ന്ന് ഏ​ത്ത​ക്കാ ചി​പ്‌​സ്, ഏ​ത്ത​ക്കാ​യ പൊ​ടി, മ​ര​ച്ചീ​നി ഉ​ണ​ക്കി​യും, ച​ക്ക വ​റ്റ​ല്‍ ഉ​ള്‍​പ്പ​ടെ വി​പ​ണി​യി​ലെ​ത്തി​ക്കു​ന്നു.

ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും കൃ​ഷി വ​കു​പ്പി​ന്‍റെ​യും വി​വി​ധ സം​ഘ​ട​ന​ക​ളു​ടെ​യും മി​ക​ച്ച ക​ര്‍​ഷ​ക​നു​ള്ള പു​ര​സ്‌​കാ​ര​ങ്ങ​ള്‍ നേ​ടി​യി​ട്ടു​ണ്ട്്. ഇ​ന്ന് ഇ​ട്ടി​വ പ​ഞ്ചാ​യ​ത്തും കൃ​ഷി​ഭ​വ​നും ചേ​ര്‍​ന്ന് ന​ട​പ്പി​ലാ​ക്കു​ന്ന ക​ര്‍​ഷ​ക ദി​ന​ത്തി​ല്‍ മു​തി​ര്‍​ന്ന ക​ര്‍​ഷ​ക​നു​ള്ള അ​വാ​ര്‍​ഡ് ശാ​മു​വേ​ലി​ന് സ​മ്മാ​നി​ക്കും. ത​ന്നാ​ല്‍ ക​ഴി​യും​വ​രെ കൃ​ഷി ചെ​യ്തു ജീ​വി​ക്ക​ണ​മെ​ന്ന വാ​ശി​യു​ള്ള ശാ​മു​വേ​ലി​ന് എ​ല്ലാ പി​ന്തു​ണ​യും ന​ല്‍​കി ഭാ​ര്യ മോ​ളി​ക്കുട്ടി ഉ​ള്‍​പ്പെടെ കു​ടും​ബാം​ഗ​ങ്ങ​ളും ഒ​പ്പ​മു​ണ്ട്. ധാ​രാ​ള​മാ​യി ചെ​യ്യു​ന്ന​തി​ന് പ​ക​രം ഓ​രോ സീ​സ​ണി​ലും ഉ​പ​ഭോ​ക്താ​ക്ക​ള്‍​ക്കെ​ന്താ​ണോ കൂ​ടു​ത​ല്‍ ആ​വ​ശ്യ​മെ​ന്നു മ​ന​സി​ലാ​ക്കി ആ​വ​ശ്യ​മാ​യ കൃ​ഷി​യി​റ​ക്കു​ക​യാ​ണ് ചെ​യ്യു​ന്ന​ത്.

 

Latest News

Corehub Up